Skip to main content

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് തുടങ്ങി

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 'പാസ്‌വേഡ്-2022' ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പിന് പരപ്പനങ്ങാടി എസ്.എന്‍.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.ക്യാമ്പ് പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഹമ്മദ് റാഫി അധ്യക്ഷനായി.സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ്, പ്രധാനധ്യാപകന്‍ മുല്ലബീവി, അധ്യാപകരായ ബെല്ല ജോസ്, എം.വി ഹസന്‍ കോയ, റാബിയ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യക്തിത്വ വികസനം, ടൈം മാനേജ്മെന്റ്  വിഷയങ്ങളില്‍ ഹിഷാം അരീക്കോട്, നസീറ ടീച്ചര്‍ എന്നിവര്‍ ക്ലാസെടുത്തു.

ഫോട്ടോ: 'പാസ്‌വേഡ്-2022' ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഉദ്ഘാടനം ചെയ്യുന്നു
 

date