Skip to main content

വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സ് തുടങ്ങി

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സിന്റെ രണ്ടാം ബാച്ചിന്
വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ തുടക്കമായി. കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. കോളേജ് കൗണ്‍സിലിങ് സെന്റര്‍ കോര്‍ഡിനേറ്റര്‍ സഹീറ ബാനു അധ്യക്ഷയായി.
തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഹാജറ,മുന്‍ഷിദ എന്നിവര്‍ ക്ലാസെടുത്തു.അസിസ്റ്റന്റ് പ്രൊഫസമാരായ ഡോ. ഒ ജംഷീല, കെ.പി ആബിദ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ ഫാത്തിമ ഹനാന്‍ സ്വാഗതവും ആയിഷ നെന നന്ദിയും പറഞ്ഞു.
 

date