Skip to main content

ഫുട്ബോള്‍ മല്‍സരം നടത്തി

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ പെരിന്തല്‍മണ്ണയില്‍ ആസാദി കാ അമൃത് മഹോല്‍സവ് സൗഹൃദ ഫുട്ബോള്‍ മല്‍സരം സംഘടിപ്പിച്ചു. ജനത ചിരട്ടമണ്ണ വിജയികളായി. ക്ലബ്ബ് വണ്‍ പെരിന്തല്‍മണ്ണ രണ്ടാം സ്ഥാനത്തെത്തി.  ദേശീയ യുവജന ദിനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണ നഗരസഭ വിദ്യാഭ്യാസ, കലാ, കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എംസ്മിതി അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ മന്‍സൂര്‍ നെച്ചിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ഉദ്യോഗസ്ഥന്‍ എം സുരേഷ്‌കുമാര്‍, അന്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

date