Skip to main content

തൊഴില്‍വകുപ്പ് ഗ്രേഡിങ്: സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്യുന്ന തൊഴില്‍വകുപ്പിന്റെ ഗ്രേഡിങ്  പദ്ധതിയിലേക്ക് സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. സ്ഥാപനങ്ങള്‍ക്ക് www.lc.kerala.gov.in എന്ന വെബ് സൈറ്റിലെ Certificate of Excellence എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. ഗ്രേഡിങ്  പദ്ധതിയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തവണ മുതല്‍ മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡും നല്‍കും. മികച്ച തൊഴില്‍ദാതാവ്, തൊഴില്‍ നിയമ പാലനത്തിലെ കൃത്യത, തൊഴിലാളികളുടെ സംതൃപ്തി, വേതന സുരക്ഷാ പദ്ധതിയുടെ ഉപയോഗം, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദ സമീപനം, തൊഴിലാളി ക്ഷേമ പദ്ധതികളോടുള്ള ആഭിമുഖ്യം, സാമൂഹ്യ പ്രതിബദ്ധത എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മികച്ച സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നത്.ടെക്സ്‌റ്റൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ (ഹോട്ടല്‍, റസ്റ്റോറന്റ്), സ്റ്റാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജൂവല്ലറികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ഹൌസ്‌ബോട്ടുകള്‍, ഐ.ടി.സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, ക്ലബ്ബുകള്‍, മെഡിക്കല്‍ ലാബുകള്‍ (ലാബ്, എക്സ് റേ, സ്‌കാനിങ് സെന്ററുകള്‍) എന്നീ മേഖലയിലെ 20-ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ്  അപേക്ഷിക്കാനാകുക. ജനുവരി 15നകം അപേക്ഷിക്കണം. ഫോണ്‍: 0483 2734814.

date