Skip to main content

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം*

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ നിര്‍ദ്ദേശ പ്രകാരം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.  ജനുവരി 22 ന് രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം. മല്‍സരാര്‍ത്ഥികള്‍ രാവിലെ 9.30 ന് സ്‌കൂളില്‍ എത്തണം. ജനറല്‍ ഗ്രൂപ്പില്‍ 5-9 വയസ്സും, 10-16 വയസ്സും രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് 5-10, 11-18 പ്രായപരിധിയില്‍ നാലു വിഭാഗങ്ങളിലായാണ് മത്സരം. ഇവര്‍ക്ക് ഓരോ വിഭാഗത്തിനും വെവ്വേറെ മല്‍സരം ഉണ്ടായിരിക്കും.

ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പേസ്റ്റല്‍ ഇവയില്‍ ഏതെങ്കിലും മീഡിയമായി ഉപയോഗിക്കാം. ചിത്രങ്ങള്‍ 40 സെ.മി* 50 സെ.മി (16' * 20') വലിപ്പത്തിലുള്ളവയായിരിക്കണം. ചിത്രം വരക്കുന്നതിനുള്ള പേപ്പര്‍ ഒഴികെയുള്ള സാമഗ്രികള്‍ കുട്ടികള്‍ കരുതേണ്ടതാണ്. വിഷയങ്ങള്‍ മല്‍സര സമയത്ത് നല്‍കുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന ചിത്രങ്ങള്‍ സംസ്ഥാനതല മല്‍സരങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നതും സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ദേശീയതല മല്‍സരത്തിന് പരിഗണിക്കുന്നതുമാണ്. ദേശീയ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് 18  വയസ്സ് വരെ സ്‌കോളര്‍ഷിപ്പും ലഭിക്കും.

ജനനതിയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ മല്‍സരത്തിന് വരുമ്പോള്‍ ഹാജരാക്കേണ്ടതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മല്‍സരാര്‍ത്ഥികള്‍ വേേു:െ//ളീൃാ.െഴഹല/ഝ്വഖതൂേഒലഷഏഎജചയടൗ7 എന്ന ലിങ്കിലുടെ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ജനുവരി 17 ന് പൂര്‍ത്തീക രിക്കണം. ഫോണ്‍- 9446695426, 9048010778

 

date