Skip to main content

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആധുനിക ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 

അടിസ്ഥാന സൗകര്യ വികസനത്തില്‍
ഗണ്യമായ മുന്നേറ്റം-മന്ത്രി വിണ ജോര്‍ജ്  

ആലപ്പുഴ: ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം കൈവരിക്കാന്‍ സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് സാധിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ  ആധുനിക ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നന്നുവരുന്ന വികസന പദ്ധതികളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി പങ്കെടുത്തു.
 
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍,  ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.വി. ബാബു, തുറവൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂബി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എച്ച്.സക്കീര്‍ ഹുസൈന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റില്‍ മുന്‍പ് ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെ 15 ഡയാലിസിസ് യന്ത്രങ്ങളാണുള്ളത്. എ.എം ആരിഫ് എം.പി  എം.എല്‍.എ ആയിരുന്ന കാലത്ത് അനുവദിച്ച 1.65 കോടി രൂപ വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റിനുള്ള കെട്ടിടം സജ്ജമാക്കിയത്. യൂണിറ്റിലേക്ക് ആവശ്യമായ 10 ഡയാലിസിസ് യന്ത്രങ്ങള്‍, ഡയാലിസ് ചെയറുകള്‍, കിടക്കകള്‍, ആര്‍.ഒ. പ്ലാന്‍റുകള്‍ എന്നിവ കിഫ്ബി ഫണ്ട് മുഖേനയാണ് വാങ്ങിയത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.

date