Skip to main content

ഉപന്യാസരചനാ മത്സരം

ആലപ്പുഴ: ദേശീയ യുവജന വാരാഘോഷത്തിന്‍റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ഉപന്യാസരചനാ മത്സരം നടത്തുന്നു. വിഷയങ്ങള്‍- 2047ല്‍ എന്‍റെ സ്വപ്നത്തിലെ ഭാരതം, സ്വതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം; ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യ സമരനായകര്‍. 15-29 പ്രായപരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം.

ഏതെങ്കിലും ഒരു വിഷയത്തില്‍‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ ഉപന്യാസം ജനുവരി അഞ്ചിനു വൈകുന്നേരം അഞ്ചിനു മുന്‍പ് നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസില്‍ നേരിട്ടോ ഇ-മെയിലായോ അയയ്ക്കണം. രചനകള്‍ 300 വാക്കുകളില്‍ കവിയരുത്.

പേര്, ജനന തീയതി, വയസ്, ബ്ലോക്ക്, ജില്ല, പൂര്‍ണ്ണ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ വിലാസം എന്നിവ പ്രത്യേക പേപ്പറില്‍ എഴുതി  ഉപന്യാസത്തോടൊപ്പം നല്‍കണം. ഫോണ്‍: 0477- 2236542, 8714508255.

date