Skip to main content

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജാഗ്രത വേണം- ജില്ലാ വികസന സമിതി യോഗം

ആലപ്പുഴ: ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. 

മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.  നിര്‍വ്വഹണ പുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണം. സാങ്കേതിക തടസങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് ശ്രമിക്കണം. വികസന സമിതി യോഗങ്ങളില്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളില്‍ കൃത്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

കുട്ടനാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തോമസ് കെ. തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. എ.സി. റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

അമ്പപ്പുഴ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്  വിവിധ സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് നടപടി സ്വീ കരിച്ചുവരികയാണെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിച്ചു. 

കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രതിനിധി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date