Skip to main content

'മീറ്റ് ദ മിനിസ്റ്റര്‍' പരിഗണിച്ചത് 47 പരാതികള്‍

ജില്ലയിലെ വ്യവസായ മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമുള്ള പരാതികള്‍ക്ക് പരിഗണിച്ച് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പങ്കെടുത്ത മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പരിഗണിച്ചത് 47 പരാതികള്‍. 47 പരാതികള്‍ ഓണ്‍ലൈനില്‍ നേരത്തെ ലഭിച്ചിരുന്നു. ഇന്ന നേരിട്ട്് ലഭിച്ച പത്ത് പരാതികള്‍ ജില്ലാതലത്തില്‍ കളക്ടററുടെ നേതൃത്വത്തില്‍ പിന്നീട് പരിഹരിക്കും.  മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്‌ക്രീനില്‍ പരാതികള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിച്ചു. വ്യവസായ വകുപ്പ്, മറ്റ് വകുപ്പുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍തലത്തിലുള്ള നയങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നവയാണ് ലഭിച്ച പരാതികള്‍. ജില്ലയില്‍ പരിഹരിക്കാന്‍ പറ്റാത്ത പരാതികള്‍ സര്‍ക്കാര്‍/ ബന്ധപ്പെട്ട ഡയറക്ടറേറ്റിലക്ക് അയച്ചു. പരാതികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ  ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ജില്ലാതല ഓഫീസര്‍മാര്‍, പരാതികളുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു

date