Skip to main content

ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മടിക്കൈ ഗുരുവനത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റില്‍ ഏപ്രില്‍ മാസത്തോടെ ഭൂമി വ്യവസായ സംരഭകര്‍ക്ക് അനുവദിക്കും. അനന്തപുരം എസ്റ്റേറ്റിലും അവശേഷിക്കുന്ന ഭൂമി സംരഭകര്‍ക്ക് അനുവദിക്കും. കെല്‍ -ന്റെ 4.5 ഏക്കര്‍ സ്ഥലത്ത് കിന്‍ഫ്രയുടെ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അനന്തപുരത്ത് 104 ഏക്കറില്‍ 35 കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചു. 2.5 ഏക്കറാണ് ഇനി അവിടെ അവശേഷിക്കുന്നത്. ചീമേനി ഐ.ടി. പാര്‍ക്ക് വ്യവസായ പാര്‍ക്കായി മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഐ.ടി. വകുപ്പില്‍ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനുളള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.
കാസര്‍ഗോഡ് ആസ്ട്രല്‍ വാച്ചസിന്റെ ഭൂമിയില്‍ കെ.എസ്.ഐ.ഡി.സി. വ്യവസായ സംരംഭം ആരംഭിക്കും. 1.99 ഏക്കറാണ് ആസ്ട്രല്‍ വാച്ചസിന്റെ ഭൂമിയായി ഉളളത്.
 

date