Skip to main content

മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും വീണാ ജോര്‍ജും നേതൃത്വം നല്‍കും ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പത്തനംതിട്ടയില്‍ 14ന്

തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം-  ജനസമക്ഷം സില്‍വര്‍ ലൈന്‍ ജനുവരി 14ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. രാവിലെ 10.30ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. കെ. റെയില്‍ പ്രോജക്ട് ആന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ പി. ജയകുമാര്‍ സ്വാഗതവും കെ- റെയില്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഫിനാന്‍സ് ജിബു ജേക്കബ് നന്ദിയും പറയും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ക്ക്  മന്ത്രിമാരും കെ-റെയില്‍ പ്രതിനിധികളും മറുപടി നല്‍കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date