Skip to main content

ഇന്റര്‍വ്യു

ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും പാഠഭാഗങ്ങള്‍ പരിശീലിപ്പിക്കുന്നതിനും സമഗ്രശിക്ഷാകേരളം സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ (എലിമെന്ററി വിഭാഗം) 2021-22 പദ്ധതി കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍സിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം പതിനേഴിന് രാവിലെ പത്തിന് സമഗ്ര ശിക്ഷയുടെ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഓട്ടിസം, എസ്എല്‍ഡി,വിഐ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യത-സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍(എലിമെന്ററി)സ്‌റ്റേജ് 1 (പ്രീസ്‌കൂള്‍ -പ്രൈമറി)അന്‍പത് ശതമാനത്തില്‍ കുറയാതെ പ്ലസ് ടു/ തത്തുല്യ യോഗ്യത, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ദ്വിവത്സര ഡിപ്ലോമ. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (എലിമെന്ററി)സ്റ്റേജ് 2 (ക്ലാസ് 6-8)അന്‍പത് ശതമാനത്തില്‍ കുറയാതെ ഡിഗ്രി, സ്‌പെഷ്യല്‍ ബിഎഡ്, പ്രായപരിധി അന്‍പത് വയസ്. ഫോണ്‍. 0469 2600167

date