Skip to main content
ആസ്ട്രല്‍ വാച്ചസ് ഭൂമി വ്യവസായ വകുപ്പ് മന്ത്രി സന്ദര്‍ശിക്കുന്നു.

ആസ്ട്രല്‍ വാച്ചസ് ഭൂമിയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങും: ഫെബ്രുവരിയില്‍ തറക്കല്ലിടുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

ആസ്ട്രല്‍ വാച്ചസ് ഭൂമി വ്യവസായ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ കാസര്‍ഗോഡ് നെല്ലിക്കുന്നിലെ ആസ്ട്രല്‍ വാച്ച് കമ്പനി ഭൂമി വ്യവസായം കയര്‍ വികസന വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു കാസര്‍ഗോഡ് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ കൗണ്‍സിലര്‍ വീണ അരുണ്‍ ഷെട്ടി, തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കെ.എസ്.ഐ.ഡി.സി. ഈ പ്രദേശത്ത് വ്യവസായ സംരംഭങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി) ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വ്യവസായ സംരംഭം ഫെബ്രുവരിയില്‍ തന്നെ തറക്കല്ലിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

date