Skip to main content

വ്യവസായ മന്ത്രി ജില്ലയിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി; വ്യവസായ പാര്‍ക്കുകള്‍ നവീകരിക്കണമെന്നും സംരംഭങ്ങള്‍ തുടങ്ങണമെന്നും ആവശ്യം

ജില്ലയിലെ വ്യവസായ വികസനം. വ്യവസായ മന്ത്രി എം.എല്‍.എ. മാരുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയില്‍ എത്തിയ മന്ത്രി പി. രാജീവ് കാസര്‍ഗോഡ് ജില്ലയുടെ വ്യവസായ വികസനത്തെക്കുറിച്ച് കളക്ടറേറ്റില്‍  ജില്ലയിലെ എം.എല്‍.എ.മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തി. ജില്ലയിലെ വ്യവസായ പാര്‍ക്കുകള്‍ നവീകരിക്കണമെന്നും കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം.എല്‍.എ. മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്. സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍, എ.കെ.എം. അഷ്റഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവാസ വകുപ്പ് ഡയറ്കടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ര് എം.ജെ. രാജമാണിക്യം, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവരുമായി ചര്‍ച്ച നടത്തി. ഗുരുവനം വ്യവസായ പാര്‍ക്കില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് പി. ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ചു. ഖാദി വ്യവസായ ഷെഡ്ഡുകള്‍ നവീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഉദുമ സ്പിന്നിംഗ് മില്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. 5 വര്‍ഷത്തിനകം ജില്ലയില്‍ ഒരു പുതിയ വ്യവസായ സംരംഭം ആരംഭിക്കണമെന്നും എം.എല്‍.എ. പറഞ്ഞു.
 കെല്‍, ആസ്ട്രല്‍ വാച്ചസ് എന്നിവക്കു പുറമെ പുതിയ സംരംഭങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ. ആവശ്യപ്പെട്ടു.
 വിദേശരാജ്യത്തുളളതുപോലെ മീന്‍എണ്ണ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കണമെന്ന് എം.എല്‍.എ. പറഞ്ഞു.
 ചീമേനി ഐ.ടി. പാര്‍ക്ക് വ്യവസായ പാര്‍ക്കായി വികസിപ്പിക്കണമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും എം.രാജഗോപാലന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.

മഞ്ചേശ്വരം താലൂക്കില്‍ ഇന്‍ഡസ്ട്രിയല്‍ ഓഫീസ് പരിഗണിക്കണമെന്നും മംഗലാപുരവുമായി ബന്ധിപ്പിച്ച് വന്‍കിട വ്യവസായ സംരംഭങ്ങള്‍ മഞ്ചേശ്വരത്ത് ആരംഭിക്കണമെന്നും എം.എല്‍.എ. പറഞ്ഞു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് ഉപകരിക്കുന്ന വ്യവസായ സംരംഭങ്ങളും പഴങ്ങളില്‍ നിന്ന് ഫെനി ഉല്‍പ്പാദിപ്പിക്കുന്ന സംരംഭങ്ങളും ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു

date