Skip to main content

അനന്തപുരത്ത് ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് പ്ലാന്റ് ഉടന്‍.

നൂലാമാലകള്‍ മാറിയതോടെ സ്വപ്‌നസംരംഭം ഉടന്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോട് പൈക്ക സ്വദേശി കെകെ കമലേഷ്. കമലേഷിന്റെ നേതൃത്വത്തില്‍ അനന്തപുരം ഡെവലപ്‌മെന്റ് പ്ലോട്ടില്‍ ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് പ്ലാന്റ് തുടങ്ങാന്‍ 2020  സെപ്തംബറിലാണ്  ഓക്‌സിജന്‍ പ്രോമാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്. കോഴിക്കടകളിലെ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് വിവിധ ഉല്പന്നങ്ങള്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം കൊഴുപ്പ് പ്ര്‌ത്യേകം തരംതിരിച്ചെടുക്കാനും പദ്ധതിയുണ്ടായിരുന്നു. 2020ല്‍ പ്ലാന്റിനുള്ള ഭൂമി അനുവദിച്ച് കിട്ടി. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ മാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കുന്നത് വൈകുകയായിരുന്നു. തുടര്‍ന്നാണ് മീറ്റ് ദ മിനിസറ്റര്‍ പരിപാടിയെ കുറിച്ചറിഞ്ഞതും പരാതി അയച്ചതും. സ്ഥാപനത്തിന് കാസര്‍കോട് ജില്ലയില്‍ നിന്നും കോഴി മാലിന്യം ശേഖരിക്കാനുള്ള അനുമതി ലഭിച്ചു. ജനുവരി 17ന് പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങും. കേരളത്തിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കുമെന്ന് കമലേഷ് പറഞ്ഞു.
 

date