Skip to main content

സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.

2021-22 അദ്ധ്യയന വര്‍ഷത്തെ 9, 10 ക്ലാസ്സുകളിലെ സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ അപേക്ഷ സ്ഥാപന മേധാവി മുഖാന്തിരം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. സര്‍ക്കാര്‍/എയ്ഡഡ്/ സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്‍ അംഗീകരിച്ച സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ 2,50,000/- രൂപ (രണ്ട് ലക്ഷത്ത് അമ്പതിനായിരം രൂപ മാത്രം) വരെ കുടുംബ വാര്‍ഷിക വരുമാനമുളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 19. ഫോണ്‍- 04994 256162.

date