Skip to main content
ജില്ലാതല ദേശഭക്തി ഗാന മത്സരം;ഒന്നാം സ്ഥാനം. ജി എച്ച് എസ് എസ് പിലിക്കോട്

ജില്ലാതല ദേശഭക്തി ഗാന മത്സരം; പുരസ്‌കാരദാനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പി സ്മാരക സമിതിയുമായി സഹകരിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം വ്യവസായ വകുപ്പ് മന്ത്രി  പി രാജീവ് നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പിആര്‍ ചേംബറില്‍ നടന്ന പരിപാടിയില്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേന്‍സ് വകുപ്പ് ഡയറ്കടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍  എം.ജെ. രാജമാണിക്യം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

മത്സരത്തില്‍ ജി എച്ച് എസ് എസ് കുട്ടമത്തിനാണ് ഒന്നാം സ്ഥാനം. ജി എച്ച് എസ് എസ് പിലിക്കോട് രണ്ടാം സ്ഥാനവും രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം മൂന്നാം സ്ഥാനവും നേടി. സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം പ്രോത്സാഹന സമ്മാനം നേടി

date