Skip to main content

ഇന്‍സ്‌പെയര്‍ പ്രാഥമിക അവാര്‍ഡ്: ജില്ലയില്‍ 102 വിദ്യാര്‍ഥികള്‍ അര്‍ഹരായി

ജില്ലയില്‍ ഇന്‍സ്‌പെയര്‍ പ്രാഥമിക അവാര്‍ഡിന്  102 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 58 പേരും, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 44 പേരും 10,000/- രൂപയുടെ പ്രാഥമിക അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌ക്കൂളുകളിലെ 50 വിദ്യാര്‍ത്ഥികളും, യു.പി. സ്‌കൂളിലെ 8 വിദ്യാര്‍ത്ഥികളും, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌ക്കൂളുകളിലെ 39 വിദ്യാര്‍ത്ഥികളും, യു.പി. സ്‌കൂളുകളിലെ 5 വിദ്യാര്‍ത്ഥികളു മാണ് പ്രാഥമിക മത്സരത്തില്‍ അര്‍ഹത നേടിയത്
 
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വര്‍ദ്ധിപ്പിക്കുന്നതിനും നൂതന ആശയങ്ങള്‍ വഴി പുതിയ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പും ചേര്‍ന്നാണ് മത്സരം നടത്തുന്നത്. രാജ്യത്തെ എല്ലാ സിലബസിലേയും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി് 6  മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം. പ്രാഥമിക തലത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ ലഭിക്കും. തുടര്‍ന്ന് ജില്ലാ തലത്തിലേക്കും, സംസ്ഥാന തലത്തിലേക്കും, ദേശീയ തലത്തിലേക്കും അടുത്തഘട്ട മത്സരങ്ങള്‍ നടക്കും. ദേശീയ തലത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കും.

date