Skip to main content

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി; ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരാതി പരിഹാരവും സുതാര്യമായ നിര്‍വ്വഹണവും ഉറപ്പ് വരുത്താന്‍ നിയമിക്കപ്പെട്ട ഓംബുഡ്‌സ്മാന്‍ ജില്ലയില്‍ സിറ്റിംഗ് നടത്തും. ജനുവരി 17 മുതല്‍ 22 വരെ കാസര്‍കോട്, കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ രാവിലെ 10 മുതല്‍ ആയിരിക്കും സിറ്റിങ്ങ് . സിറ്റിങ്ങുകളില്‍ ഓംബുഡ്‌സ്മാന്‍ നേരിട്ട് പരാതി സ്വീകരിക്കും. ombudsman.nrega.ekm@gmail.com എന്ന ഇ-മെയിലിലേക്കും പരാതികള്‍ അയക്കാം. ഒപ്പം കത്ത്, പരാതിപ്പെട്ടി എന്നിവ മുഖേനയും പരാതി നല്‍കാം. ഫോണ്‍  04994-255020, 255944.
 

date