Skip to main content

സ്വച്ഛ് ടെക്‌നോളജി ചലഞ്ചിന് ആശയങ്ങള്‍ ക്ഷണിച്ചു.

'സ്വച്ഛ് ടെക്‌നോളജി' ചലഞ്ചിന് മികച്ച ആശയങ്ങള്‍ ക്ഷണിച്ച് കാസര്‍കോട് നഗരസഭ. സ്വച്ഛ്ഭാരത് മിഷന്‍ 2.0 (നഗരം) ന്റെ ഭാഗമായി ശുചിത്വത്തിനും, മാലിന്യ സംസ്‌കരണത്തിനും പ്രാദേശികമായി നവീകരിച്ചതും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങളും, ആശയങ്ങളും, മോഡലുകളും സ്വീകരിക്കും. ആവാസ വ്യവസ്ഥയെയും, സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാലിന്യരഹിതനഗരം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുമാണ് സ്വച്ഛ് ടെക്‌നോളജി ചലഞ്ച്  ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്ക് മാലിന്യ പരിപാലനത്തിന് പ്രത്യേക പരിഗണന നല്‍കണം. മികച്ച ആശയത്തിന് നഗരസഭ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശയങ്ങള്‍ ജനുവരി 14ന്  5 മണിക്ക് മുമ്പ് നഗരസഭ  ആരോഗ്യ വിഭാഗത്തിന് നേരിട്ടോ, kasaragodmunicipality@gmail.com  എന്ന ഇ- മെയില്‍ മുഖേനയോ നല്‍കണം.

date