Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജില്ലയിലെ പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് 120 ആണ്‍കുട്ടികള്‍ക്കും 120 പെണ്‍കുട്ടികള്‍ക്കും താമസിക്കുന്നതിനുള്ള പ്രത്യേക ഹോസ്റ്റല്‍, മെസ്ഹാള്‍, പഠനസൗകര്യത്തിനായി 4 ക്ലാസ്സ്‌റൂം എന്നീസൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളോ കെട്ടിട സമുച്ചയമോ നീലേശ്വരം, പരപ്പ ബ്ലോക്ക് പരിധിക്കുള്ളില്‍ആവശ്യമുണ്ട്. മേല്‍പ്പറഞ്ഞ കെട്ടിടസൗകര്യങ്ങള്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കെട്ടിടങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിച്ചു. താല്‍പ്പര്യപത്രം പരപ്പ ട്രൈബല്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.

date