Skip to main content

കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍മേള

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ജനുവരി 21,22,23 തീയതികളില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ knowledgemission.kerala.gov.inഎന്ന വൈബ്‌സൈറ്റില്‍  രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈല്‍ പൂര്‍ത്തിയാക്കണം.
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഓണ്‍ലൈന്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നത്.  ബോവിക്കാനം എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 210 പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. 321 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ഈ തൊഴില്‍ മേളകളില്‍ പങ്കെടുത്ത് ജോലി ലഭിച്ച വര്‍ക്ക് കരിയര്‍ മെച്ചപ്പെടുത്താന്‍  പരിശീലനം നല്‍ക്കും.അഭിമുഖങ്ങള്‍ കഴിഞ്ഞിട്ടും ജോലികള്‍ക്ക് പരിഗണിക്കപ്പെടാത്തവര്‍ക്ക്, തൊഴില്‍ദാതാക്കള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, പുതിയ നവലോക തൊഴിലുകളുള്‍പ്പെടെയുള്ള വൈദഗദ്ധ്യ തൊഴിലുകള്‍ നേടുന്നതിനുള്ള പരിശീലനങ്ങള്‍ക്കും അസാപ്, കെയ്‌സ്, ഐ സി ടി അക്കാദമി, മറ്റ് അംഗീകൃത തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പരിശീലന ഏജന്‍സികള്‍ മുഖേന നടത്തുന്ന, തൊഴില്‍ ലഭ്യത ഉറപ്പുനല്‍കുന്ന  വൈദഗദ്ധ്യ പരിശീലനങ്ങള്‍ക്കും കേരള നോളജ് എക്കണോമി മിഷന്‍ അവസരമൊരുക്കും. ഫോണ്‍: 0471 2737881
 

date