Skip to main content

പ്രാദേശിക തനിമയുള്ള ഉത്സവങ്ങളും ഉത്പന്നങ്ങളും കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു

.പ്രാദേശിക തനിമയുള്ള ഉത്സവങ്ങളും ഉത്പന്നങ്ങളും കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു

അനുഭവവേദ്യവിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ പുതിയ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു. കോവി ഡാനന്തര ടൂറിസത്തിന്റെയും ന്യൂ നോർമ്മൽ ടൂറിസത്തിന്റെയും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന തിന് ലക്ഷ്യമാക്കിയാണ് ഈ പദ്ധതി രൂപപ്പെടുത്തുന്നത്.

പ്രാദേശിക തനിമയുള്ള ഉത്പന്നങ്ങൾ (ഉദാ: ആറന്മുള കണ്ണാടി, പയ്യന്നൂർ പവിത്രമോതിരം ),

കാർഷിക വിളകൾ (ഉദാ:ഞവര, ജീരകശാല, ഗന്ധകശാല), ഭക്ഷ്യവിഭവങ്ങൾ (ഉദാ: രാമശ്ശേരി ഇഡ്ഢലി , മറയൂർ ശർക്കര ), പ്രത്യേകതയുള്ള ഉത്സവങ്ങൾ (ഉദാ: ആറ്റ് വേല, കെട്ട് കാഴ്ചകൾ )  എന്നിവ കോർത്തിണക്കിയുള്ള ടൂർ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ഉത്തരവാദിത്ത ടൂറിസം മിഷൻ തയ്യാറാക്കി തദ്ദേശീയ - വിദേശ വിനോദ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.. പ്രസ്തുത പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയ്ക്ക് ഇപ്പോൾ ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ജനുവരി 30 വരെയാണ് രജിസ്റ്റർ ചെയ്യാവുന്നത്.

വിശദ വിവരങ്ങൾക്ക് 0471 2334749 എന്ന ഫോൺ നമ്പരിൽ വിളിക്കുകയോ

rt@keralatourism.org എന്ന മെയിൽ ഐഡിയിൽ മെയിൽ അയക്കുകയോ ചെയ്യാവുന്നതാണ്.

ഫെബ്രുവരി 20 നുള്ളിൽ പുതിയ പാക്കേജുകൾ പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ അറിയിച്ചു.

 

date