Skip to main content
കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും പുതിയ ശുചിത്വ സംസ്‌ക്കാരം ഉണ്ടാക്കിയെടുക്കാനും ആരംഭിച്ച കളക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍  പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു.  .  ശുചിത്വ പ്രതിജ്ഞയും, 'എന്റെ പരിസരങ്ങളില്‍' എന്ന ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനവും നടന്നു.ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സൈനബ അബൂബക്കര്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ  ഭാസ്‌ക്കരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍  പ്രേമരാജന്‍. കെ.വി സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷാജി എന്‍.പി  നന്ദിയും പറഞ്ഞു.  

date