Skip to main content

വിദഗ്ധരെ ക്ഷണിക്കുന്നു

 വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും അവരുടെ പ്രശ്‌ന  പരിഹാരത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം ആസ്ഥാനമായി രൂപീകരിക്കുന്ന എം.എസ്.എം.ഇ ക്ളിനിക്കിലേക്ക് വിദഗ്ധരെ ക്ഷണിക്കുന്നു. ബാങ്കിങ്ങ്, ജി.എസ്.ടി നിയമം, അനുമതിയും ലൈസന്‍സുകളും , മാര്‍ക്കറ്റിങ് ടെക്‌നോളജി, എക്‌സ്‌പോര്‍ട്ട്, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍ എന്നീ മേഖലകളില്‍ പ്രാവീണ്യം ഉളളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വന്തം മേഖലയ്ക്ക് പുറമെ കേരളത്തിലെ വ്യവസായ സാഹചര്യത്തെക്കുറിച്ചും സംരംഭകര്‍  നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും  അറിവുണ്ടാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാടുളള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പടാം. ഫോണ്‍ 9072201742, 9446606178, 9495210216.
 

date