Skip to main content

ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ജില്ലാ സ്‌പോര്‍ടസ്് കൗണ്‍സില്‍, കയ്യൂര്‍ ഇ.കെ നായനാര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കയ്യൂരില്‍ സംഘടിപ്പിച്ചു. എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹിമാന്‍ അധ്യക്ഷത വഹിച്ചു.  കാസറഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്  പി.പി. അശോകന്‍ , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ  അനില്‍ ബങ്കളം, ടി.വി.കൃഷ്ണന്‍, സംഘാടക സമിതി അംഗം രവീന്ദ്രന്‍ കയ്യൂര്‍, വി.കെ.രാജേഷ് , പ്രമോദ് , ചന്ദ്രവയില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം. രാജീവന്‍  സ്വാഗതവും  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുദീപ് ബോസ് എം.എസ്. നന്ദിയും പറഞ്ഞു.സമാപന സമ്മേളനത്തില്‍ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.പി. വത്സലന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

date