Skip to main content

പട്ടികജാതി പെൺകുട്ടിയുടെ ആത്മഹത്യ: കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ യുവാവ് വിവാഹവാഗ്ദാനത്തിൽ നിന്നും പിൻമാറിയതിനെ തുടർന്ന് പട്ടികജാതിയിൽപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 179/2022
 

date