Skip to main content

വ്യാവസായിക സുരക്ഷിതത്വ അവാർഡിന് (സേഫ്റ്റി അവാർഡ്) അപേക്ഷിക്കാം

അപകടരഹിത ആരോഗ്യ സുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുൻനിർത്തി മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യാവസായശാലകൾക്ക് എല്ലാ വർഷവും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന വ്യാവസായിക സുരക്ഷിതത്വ അവാർഡിന് (സേഫ്റ്റി അവാർഡ്) അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിൽ പത്രമാധ്യമങ്ങൾക്ക് ഉൾപ്പെടെ 35 അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷയും വിശദവിവരങ്ങളും www.fabkerala.gov.in ൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഹാർഡ് കോപ്പിയും അനുബന്ധരേഖകളും സഹിതം വകുപ്പിന്റെ ഡിവിഷണൽ ഇൻസ്‌പെക്ടർ ഓഫീസുകളിൽ 19 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2441597.
പി.എൻ.എക്സ്. 182/2022

date