Skip to main content

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍

കോവിഡ് മൂന്നാം തരംഗം പെട്ടെന്ന് ഉണ്ടാകുകയാണെങ്കില്‍ നേരിടുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് അയച്ചതായി ജില്ലാ ഡെപ്യൂട്ടി  മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.ടി മനോജ് അറിയിച്ചു. രോഗവ്യാപന തീവ്രതയുടെ അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബ്ലോക്ക് തലത്തില്‍ ഓരോ സി.എഫ്.എല്‍.ടി. -കളും പഞ്ചായത്ത്/നഗരസഭാ തലത്തില്‍ ഡി.സി.സി. -കളും ആരംഭിക്കാവുന്നതാണ്. ഇതിനായി പുല്ലൂര്‍, കുഡ്‌ലു, കുമ്പള എന്നിവിടങ്ങളിലെ സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും എ.ഡി.എം. എ.കെ രമേന്ദ്രന്‍ അറിയിച്ചു.
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ് സമയപരിധി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു.

date