Skip to main content

വടയാർ ചന്ത പാലം-മുളക്കുളം റോഡ് നിർമാണം: അനിശ്ചിതത്വം നീങ്ങി

കോട്ടയം: വൈക്കം വടയാർ ചന്ത പാലം - മുളക്കുളം റോഡ്  നിർമാണത്തിലുണ്ടായ അനിശ്ചിതത്വം നീങ്ങിയതായി സി.കെ. ആശ എം.എൽ.എ. അറിയിച്ചു.
110 കോടി രൂപ ചെലവഴിച്ച് റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്. ജർമൻ ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ആധുനികരീതിയിൽ പുനർനിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ മാസങ്ങൾക്ക് മുൻപേ

പൂർത്തീകരിച്ചിരുന്നതാണ്. ടെൻഡർ അസ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട്
കരാറുകാരനെതിരേ വ്യക്തി കോടതിയിൽ ഹർജി നൽകിയതാണ് നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് തടസമായതെന്ന് എം.എൽ.എ. അറിയിച്ചു. ഹർജി കോടതി തള്ളുകയും ഇന്നലെ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി ടെൻഡറിന് അന്തിമ അംഗീകാരം നൽകുകയും ചെയ്തു. തടസങ്ങൾ നീങ്ങി റോഡു നിർമാണം പുനരാരംഭിക്കുന്നതോടെ ജനങ്ങളുടെ ദീർഘകാലമായ ആവശ്യമാണ് പൂർത്തീകരിക്കപ്പെടുന്നതെന്ന് എം.എൽ.എ. അറിയിച്ചു.

date