Skip to main content

പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നല്കി

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  സ്റ്റാഫ് വെൽഫെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂട്ടിക്കൽ - കൊക്കയാർ ഉരുൾ പൊട്ടൽ മേഖലയിലെ ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ നൽകി.   26 കുടുംബങ്ങൾക്കുള്ള
മേശ, അലമാര, കട്ടിൽ എന്നിവയുടെ വിതരണോദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.സി.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജുമോൻ, വാർഡംഗം ബിജോയ് ജോസ്., സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ഡോ. അഭിലാഷ് റ്റി.വിജയൻ, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടൻ,  പി.കെ. സുബൈർ മൗലവി എന്നിവർ സംസാരിച്ചു

date