Skip to main content

'ജൈവ പച്ചക്കറി കൃഷിയില്‍ കൃത്യതാ രീതി' -കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

 

 

 

'ജൈവ പച്ചക്കറി കൃഷിയില്‍ കൃത്യതാ രീതി' എന്ന വിഷയത്തില്‍ ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി.  ജൈവ പച്ചക്കറിയ്ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന ഇക്കാലത്ത് കൃത്യതാ കൃഷിയും ജൈവരീതിയും അവലംബിച്ച് എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍ നല്‍കി. തടമ്പാട്ടുതാഴത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക മൊത്തവ്യാപാരവിപണന കേന്ദ്രത്തിന്റെ അധീനതയിലുള്ള കൃഷിയിടത്തിലാണ് കൃത്യത കൃഷിരീതിയില്‍ പ്രായോഗിക പരിശീലനം നല്‍കിയത്. 

ആത്മ പ്രൊജക്ട് ഡയറക്ടര്‍ പി.ആര്‍.രമാദേവി, കാര്‍ഷിക സര്‍വ്വകലാശാല ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിലെ അസി.പ്രൊഫസര്‍ ഇ.എം.ഷിജിനി, കൃഷി ഓഫീസര്‍ വി.കെ.നൗഷാദ്, ഷംസുധീര്‍ ദാസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.  വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട്, ചേളന്നൂര്‍, കുന്നമംഗലം, ബാലുശ്ശേരി ബ്ലോക്കുകളില്‍ നിന്നുളള 36 കര്‍ഷകര്‍ പങ്കെടുത്തു.

date