Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ്:  മൂന്നു പരാതികള്‍ കൂടി തീര്‍പ്പായി

 

 

 

കലക്ടറേറ്റില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവരുന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങില്‍ മൂന്നു പരാതികള്‍ കൂടി തീര്‍പ്പായി.   അതോറിറ്റി ചെയര്‍മാന്‍ പി.എസ്.ദിവാകരനാണ് പരാതികള്‍ പരിഗണിച്ചത്.  രണ്ടാം ദിവസം 33 കേസുകള്‍ പരിഗണിച്ചു.  ശേഷിക്കുന്നവ മാര്‍ച്ച് മാസത്തെ സിറ്റിങ്ങില്‍ പരിഗണിക്കും.  24 പരാതികള്‍ പുതുതായി ലഭിച്ചു.  പരാതിക്കാരുടെ വാദം കേട്ട ശേഷം അടുത്ത സിറ്റിങ്ങില്‍ എതിര്‍ കക്ഷികളോട് ഹാജരാകാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.    

ആദ്യ ദിവസം ഒമ്പത് പരാതികള്‍ തീര്‍പ്പാക്കിയിരുന്നു. ഇതോടെ 12 പരാതികള്‍ക്ക് പരിഹാരമായി.  ജനുവരി 12, 13 തീയതികളിലായി നടന്ന സിറ്റിങ്ങില്‍ ആകെ 70 പരാതികള്‍ പരിഗണിച്ചു.  മാര്‍ച്ച് 24നാണ് അടുത്ത സിറ്റിങ്.

date