Skip to main content

അന്യത്രസേവന നിയമനം

തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിന്റെ വിവിധ ജില്ലാ ഓഫീസുകളിൽ വിവിധ ഒഴിവുകളിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എറണാകുളം ജില്ലയിൽ ഹെഡ് ക്ലാർക്ക്, എൽ.ഡി.ക്ലാർക്ക്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലും തൃശൂരിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, ഹെഡ് ക്ലാർക്ക്, യു.ഡി.ക്ലാർക്ക്, എൽ.ഡി.ടൈപ്പിസ്റ്റ്, എൽ.ഡി.ക്ലാർക്ക് മലപ്പുറത്ത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, യു.ഡി.ക്ലാർക്ക്, എൽ.ഡി.ക്ലാർക്ക് കോഴിക്കോട് ഹെഡ് ക്ലാർക്ക്, എൽ.ഡി.ക്ലാർക്ക്, എൽ.ഡി.ടൈപ്പിസ്റ്റ് കണ്ണൂരിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, ഹെഡ് ക്ലാർക്ക്, യു.ഡി.ക്ലാർക്ക്, എൽ.ഡി.ക്ലാർക്ക് കാസർഗോഡ് ഹെഡ് ക്ലാർക്ക്, യു.ഡി.ക്ലാർക്ക്, എൽ.ഡി.ക്ലാർക്ക്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലുമാണ് ഒഴിവുള്ളത്.  താത്പര്യമുള്ളവർ കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ, വകുപ്പു മേധാവിയിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് മുൻപ് ലഭ്യമാക്കണം.
പി.എൻ.എക്സ്. 269/2022

date