Skip to main content

കാർഷിക ബാങ്ക് ആധുനികവൽക്കരണം: റിപ്പോർട്ട് കൈമാറി

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആധുനിക വൽക്കരണം പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി റിപ്പോർട്ട് കൈമാറി. സമിതി ചെയർമാൻ ഡോ. ആർ.ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പഠന സമിതിയാണ് സഹകരണ മന്ത്രി വി.എൻ. വാസവന് റിപ്പോർട്ട് കൈമാറിയത്. 15 ശുപാർശകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ്. രാജേഷ്, സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എംഡി എം. ബിനോയ്കുമാർ, നബാർഡ് റിട്ടയർഡ് ജനറൽ മാനേജർ കെ.റ്റി. ഉമ്മൻ, ധനകാര്യ വകുപ്പ് ഡജോയിന്റ് സെക്രട്ടറി എ.ആർ. ബിന്ദു, തിരുവനന്തപുരം പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഇ.ജി. മോഹൻ, ഇരിട്ടി കാർഷിക ഗ്രാമ വികസന ബാങ്ക് റിക്കവറി ഓഫീസർ പി.കെ.ജയരാജൻ, അഡീഷണൽ രജിസ്ട്രാറും കാർഷിക ഗ്രാമ വികസന ബാങ്ക് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ എസ്. ശ്രീജയ എന്നിവരാണ് ഉന്നതതല സമിതി അംഗങ്ങൾ.
പി.എൻ.എക്സ്. 270/2022
 

date