Skip to main content

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ദേശീയ നഗര ഉപജീവനമിഷന്‍ നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവല്ല, ചങ്ങനാശേരി നഗരസഭാ പരിധികളില്‍ താമിസിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്, ഫീല്‍ഡ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി മുപ്പത്തിയഞ്ച് വയസില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cek.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 9544862039, 9605021976. 

 

date