Post Category
'ലൈഫ്' തുണയായി; അതിയന്നൂരില്‍ 34 കുടുംബങ്ങള്‍ക്ക് വീട്
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫിലൂടെ അതിയന്നൂര്‍ ബ്ലോക്കിലെ 35 കുടുംബങ്ങള്‍ക്ക് വീടായി. വിവിധ ഭവനപദ്ധതികളുടെ സഹായം ലഭിച്ചിട്ടും വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ 35 ഗുണഭോക്താക്കള്‍ക്കാണ് വീട് ലഭിച്ചത്.
അതിയന്നൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നാലു പേര്‍ക്കും കാഞ്ഞിരംകുളത്ത് ജനറല്‍ വിഭാഗത്തില്‍ ഒരാള്‍ക്കും കോട്ടുകാലില്‍ എസ്.സി. വിഭാഗത്തില്‍ എട്ടുപേര്‍ക്കും ജനറല്‍ വിഭാഗത്തില്‍ രണ്ടുപേര്‍ക്കും കരുംകുളത്ത് ജനറല്‍ വിഭാഗത്തില്‍ രണ്ടുപേര്‍ക്കും വെങ്ങാനൂരില്‍ എസ്.സി. വിഭാഗത്തില്‍പെട്ട 18 ഗുണഭോക്താക്കള്‍ക്കുമാണ് വീട് ലഭിച്ചത്.
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ഒരു വീടിന്റെയും പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തില്‍ 21 വീടിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്നു.
(പി.ആര്‍.പി 1759/2018)
date
- Log in to post comments