കളിമൺ ഉൽപ്പന്ന നിർമാണ വായ്പയ്ക്ക് അപേക്ഷിക്കാം
കോട്ടയം: കേരള സംസ്ഥാന കളിമൺപാത്ര നിർമാണ, വിപണന ക്ഷേമ വികസന കോർപ്പറേഷനു കീഴിൽ കളിമൺ ഉൽപ്പന്ന നിർമാണം കുലത്തൊഴിലാക്കിയ സമുദായത്തിൽപ്പെട്ടവർക്ക് നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലെ സംരംഭങ്ങളുടെ ആധുനികവത്കരണത്തിനുമായി വായ്പയ്ക്ക് അപേക്ഷിക്കാം. ആറുശതമാനം പലിശനിരക്കിൽ പരമാവധി രണ്ടുലക്ഷം രൂപവരെയാണ് വായ്പ. തിരിച്ചടവ് കാലാവധി 60 മാസം. 18 നും 55 നും മദ്ധ്യേ പ്രായമുള്ള അപേക്ഷകരുടെ കുടുംബവാർഷിക വരുമാനപരിധി മൂന്നുലക്ഷം രൂപയിൽ കൂടരുത്. അപേക്ഷാഫോറവും വിശദവിവരങ്ങളും www.keralapottery.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ, വിപണന ക്ഷേമ വികസന കോർപറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനക നഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ അപേക്ഷിക്കുക. ഫോൺ: 0471 2727010, 9497690651, 9946069136.
- Log in to post comments