Skip to main content

സോളാർ പമ്പുകൾ; കർഷകർക്ക് സബ്‌സിഡി

കോട്ടയം: കാർഷിക പമ്പുകൾക്ക് അനെർട്ട് സബ്‌സിഡി നൽകുന്നു. കേന്ദ്ര കർഷക സഹായ പദ്ധതിയായ പിഎം കുസും കോംപോണേന്റ് ബി-യുടെ രജിസ്ട്രേഷൻ ജില്ലാ ഓഫീസുകൾ മുഖേന ആരംഭിച്ചു. പദ്ധതി പ്രകാരം വൈദ്യുതേതര കാർഷിക പമ്പുകളെ സോളാർ പമ്പുകൾ ആക്കി മാറ്റി ഇന്ധനവില ലാഭിക്കാൻ കർഷകർക്ക് സാധിക്കും. കർഷകർ സ്ഥാപിക്കുന്ന പമ്പുകൾക്ക് 60 ശതമാനംവരെ (കേന്ദ്ര-സംസ്ഥാന സബ്‌സിഡി) നൽകുന്നുണ്ട്. വൈദ്യുതേതര പമ്പുകൾ ഉപയോഗിക്കുന്ന എല്ലാ കർഷകർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് അനെർട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ജില്ലാ അനെർട്ട് ഓഫീസ്, പാറയിൽ ബിൽഡിംഗ്, വടവാതൂർ പി.ഒ, കോട്ടയം. ഫോൺ: 04812575007.

 

date