Skip to main content

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസിനു കീഴിലുള്ള 110 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി. രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെണ്ടർ നൽകാം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2425777.

 

date