Skip to main content

സംരംഭ വികസന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി താലൂക്ക്, പാമ്പാടി ബ്ലോക്ക്, പള്ളം ബ്ലോക്ക് എന്നിവടങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർക്കും ജീവനക്കാർക്കുമായി കെ- സ്വിഫ്റ്റ്, സംരംഭ വികസനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കറുകച്ചാൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി , മാനേജർ ആർ. അർജ്ജുനൻ പിള്ള, വാഴൂർ ബ്ലോക്ക് ഇന്റസ്ട്രീസ് എക്‌സറ്റൻഷൻ ഓഫീസർ കെ.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. കെ.എസ്.ഐ.ഡി.സി. അസിസ്റ്റന്റ് ജനറൽ മാനേജർ വർഗീസ് മാലക്കാരൻ, കില ഫാക്കൾട്ടി സി. ഡമാസ്റ്റർ എന്നിവർ ക്ലാസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

date