Skip to main content

ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പ്പര്യമുള്ളവര്‍ www.dmohtrivandrm.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗൂഗ്ള്‍ ഫോമില്‍ ജനുവരി 30 ന് അഞ്ച് മണിക്കു മുന്‍പായി വിവരങ്ങള്‍ രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

date