Skip to main content

പട്ടികജാതി വിഭാഗത്തിന് സൗജന്യ പരിശീലനം

 സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടിക ജാതി വിഭാഗങ്ങളില്‍പെട്ട യുവതീ യുവാക്കള്‍ക്കായി പെരിയ ഗവ. പോളിടെക്‌നിക്ക് കോളേജില്‍  എം.എസ്.ഓഫീസ്, ഡി.ടി.പി. കമ്പ്യൂട്ടര്‍ കോഴ്സുകളിലും, നാലു ചക്ര വാഹന ഡ്രൈവിംഗില്‍ മൂന്നു മാസത്തെ സൗജന്യ പരിശീലനവും നല്‍കുന്നു. പരിശീലന കാലയളവില്‍ പഠിതാക്കള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പത്താം ക്ലാസ് വിജയിച്ചവരാകണം. പുരുഷന്മാര്‍ക്ക് ആരംഭിക്കുന്ന ഡ്രൈവിംഗ് പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കാണ് കൂടിക്കാഴ്ച്ച.  താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം ജനുവരി 31 ന് പോളിടെക്‌നിക്ക് കോളേജ് കണ്ടിന്യുയിങ് എജുക്കേഷന്‍ സെന്റര്‍ ഓഫീസില്‍ ഹാജരാകണം. രാവിലെ 10ന് ഡ്രൈവിംഗ് പരിശീലനത്തിന്റെയും 10.30ന് കമ്പ്യൂട്ടര്‍ കോഴ്സുകളുടെയും കൂടിക്കാഴ്ച നടക്കും. ഏതെങ്കിലും ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചായിരിക്കും കൂടിക്കാഴ്ച്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് 7312036802, 8129990231, 9447737566, 9747335877

date