Skip to main content

കാഞ്ഞങ്ങാട് നഗരസഭയില്‍ മസ്റ്ററിംഗ് പൂര്‍ത്തായാക്കാത്തവര്‍ക്ക് അവസരം

കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍  219 ഡിസംബര്‍ 31 വരെയുളള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തതിനാല്‍ പെന്‍ഷന്‍ മുടങ്ങിയ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോ മെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനും കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനും  ഫെബ്രുവരി 1 മുതല്‍ 20 വരെ സമയം അനുവദിച്ചു.  മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക്  ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീയാക്കുന്നതിനും അനുമതി നല്‍കി.

date