Skip to main content

ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ 14.8 ശതമാനം കോവിഡ് പോസിറ്റീവ്

 

 

കണ്ണൂർ ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ച 2980 പേരിൽ 440 പേരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. ആകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ 14.8 ശതമാനം പേർ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ, ജനുവരി ഒന്ന് മുതൽ വ്യാഴാഴ്ച വരെ ഉണ്ടായത് 95.6 ശതമാനം വർധനവ്. അതേസമയം ജനുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചത് 47 പേരാണെങ്കിൽ ജനുവരി 27 വ്യാഴാഴ്ച അത് 110 പേരാണ്-134 ശതമാനം വർധനവ്

date