Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-01-2022

അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം എസ്ആർസി കമ്മ്യൂണിറ്റി  കോളേജ് വഴി നടത്തുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപത്തെ എസ് ആർ സി ഓഫീസിലും https://srccc.in/download/prospectus എന്ന ലിങ്കിലും ലഭിക്കും.  ഫോൺ: 0471 2325102.  വിശദവിവരങ്ങൾ സ്റ്റഡി സെന്ററുകളായ ഹിമാലയ ഹെറിട്ടേജ് റിസർച്ച് അക്കാദമി ഓഫ് ട്രഡീഷണൽ ഹീലിങ്, കണ്ണൂർ (9447126919), അക്കാദമിക് ആന്റ് ടെക്‌നിക്കൽ എജുക്കേഷൻ സൊസൈറ്റി, ന്യൂമാഹി, കണ്ണൂർ (8714449000, 8606609000), ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, തളിപ്പറമ്പ് (6282880280,9496233868), കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, കണ്ണൂർ (9495789470), പ്രകൃതി യോഗ സെന്റർ, തളിപ്പറമ്പ (9847825219), വിനായക ഫൗണ്ടേഷൻ, കണ്ണൂർ (7558059543, 9446060641) എന്നിവിടങ്ങളിൽ ലഭിക്കും.  വെബ്‌സൈറ്റ്: www.srccc.in.

കളിമൺ ഉൽപന്ന നിർമാണ തൊഴിലാളികൾക്ക് വായ്പ

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ കളിമൺ ഉൽപന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങൾ നവീകരിക്കാനും നൂതന സംരംഭങ്ങൾ ആരംഭിക്കാനും വായ്പ നൽകുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ, പലിശ നിരക്ക് ആറ് ശതമാനം, തിരിച്ചടവ് കാലാവധി 60 മാസം.
അപേക്ഷകർ കളിമൺ ഉൽപന്ന നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം.  പ്രായപരിധി 18-55നും ഇടയിൽ. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വിശദവിവരങ്ങൾ കോർപറേഷന്റെ വെബ്‌സൈറ്റായ www.keralapottery.org ൽ  ലഭിക്കും. അപേക്ഷ രേഖകൾ സഹിതം ഫെബ്രുവരി 10ന് വൈകിട്ട്അഞ്ച് മണിക്കകം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനക നഗർ, കവടിയാർ പി ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0471 2727010, 9497690651, 9946069136.

എൻട്രൻസ് പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നു.  ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത, അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിനാണ് ധനസഹായം. വാർഷിക വരുമാന പരിധി 4.5 ലക്ഷം രൂപ. താൽപര്യമുള്ള വിദ്യാർഥികൾ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫീസ് അടച്ചതിന്റെ റസീറ്റ്, മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് കോർപറേഷൻ/ മുനിസിപ്പാലിറ്റി/പഞ്ചായത്ത് നൽകുന്ന സാക്ഷ്യപത്രം സഹിതം നിശ്ചിത പോറത്തിൽ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.  അംഗീകൃത സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.  ഫോൺ: 0497 2700596.

മസ്റ്ററിങ് നിർബന്ധം

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2019 ഡിസംബർ 31വരെ പെൻഷൻ അനുവദിച്ച ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  മസ്റ്ററിങ് പരാജയപ്പെടുന്നവർ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം.  ഇ മെയിൽ: tailor.worker.deoknr@gmail.com.  ഫോൺ: 0497 2712284.

ദർഘാസ്

ഇരിക്കൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 99 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 11ന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും.
ഇരിട്ടി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 125 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0490 2490203

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സെൻട്രൽ സ്റ്റോറേജ് സെർവറിന്റെ ഉപയോഗത്തിനും ഇൻസ്റ്റിറ്റ്യൂട്ട് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായ എൻവിആറിലും ആറ് ടിബി എസ്എടിഎ ഹാർഡ് ഡിസ്‌ക് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി നാലിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

ലേലം മാറ്റി

കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി  ചെയ്ത മാങ്ങാട്ടിടം കുടുമ്പക്കൽ ദേശത്തുള്ള റി സ 57/6ബിയിൽപ്പെട്ട 0.0162 വസ്തുവിന്റെ ജനുവരി 28ന് നടത്താനിരുന്ന  ലേലം മാറ്റിയതായി തലശ്ശേരി ആർ ആർ തഹസിൽദാർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്ങാട്, കല്ല്യാശ്ശേരി, കണ്ടൻചിറ, അരയാല, തളിയിൽ, പാങ്കുളം, മാങ്കടവ്, ദുബായ്ക്കണ്ടി എന്നീ ഭാഗങ്ങളിൽ ജനുവരി 28 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്ലാക്ക് സ്റ്റോൺ ക്രഷർ, മതനാർകല്ല്, നെടുംകുന്ന്, തട്ടുമ്മൽ, നരമ്പിൽ ടെംപിൾ, കുണ്ടതടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 28 വെള്ളി രാവിലെ 8.30  മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം  ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 28 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും മില്ലത്ത് നഗർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലിദൈവം കാവ്, ഏച്ചൂർ ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 28 വെള്ളി രാവിലെ ഏഴ് മുതൽ 8.30 വരെയും ഏച്ചൂർ ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 9.30 വരെയും വാണിയൻ ചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വാരം കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും കടാങ്കോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കങ്ങോട്, സിദ്ദിഖ്‌നഗർ, ഇരിക്കൂർ ഹൈസ്‌കൂൾ, മലബാർ പെയിന്റ്, മോഡേൺ വുഡ്, പാട്ടക്കൽ എന്നീ ഭാഗങ്ങളിൽ ജനുവരി 28 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

സോളാർ പമ്പുകൾക്ക് സബ്‌സിഡി

കാർഷിക പമ്പുകൾക്ക് സബ്‌സിഡി നൽകുന്ന കേന്ദ്ര കർഷക സഹായ പദ്ധതിയായ പിഎം കുസും കമ്പോണന്റ് ബിയുടെ രജിസ്‌ട്രേഷൻ അനെർട്ട് ജില്ലാ ഓഫീസിൽ തുടങ്ങി. പദ്ധതി പ്രകാരം കർഷകർക്ക് വൈദ്യുതേതര കാർഷിക പമ്പുകളെ സോളാർ പമ്പുകളാക്കി മാറ്റാം. പദ്ധതിയനുസരിച്ച് കർഷകർ സ്ഥാപിക്കുന്ന പമ്പുകൾക്ക് 60 ശതമാനം കേന്ദ്ര-സംസ്ഥാന സബ്‌സിഡി നൽകും. ഒരു എച്ച്പി മുതൽ 10 എച്ച്പി ശേഷിയിൽ പമ്പുകൾ സ്ഥാപിക്കാം. ഒരു എച്ച്പി സോളാർ പമ്പ് സ്ഥാപിക്കാൻ സബ്‌സിഡി കഴിച്ച് 42,211 രൂപ ചെലവ്.  വൈദ്യുതേര പമ്പുകൾ ഉപയോഗിക്കുന്ന എല്ലാ കർഷകർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.  ഫോൺ: 0497 2700051, 9188119413.

പുനർലേലം

കണ്ണൂർ റോഡ്‌സ് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന ചൊവ്വ മമ്പറം റോഡിൽ കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിനു സമീപമുള്ള ആൽമരങ്ങൾ, കെഎസ്ഇബി കാര്യാലയത്തിന് സമീപമുള്ള മാവ്, കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായ ആൽമരം എന്നിവ ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് നിരത്തുകൾ ഭാഗം ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  ഫോൺ: 0497 2766160.

ഗസ്റ്റ് ലക്ചറർ അഭിമുഖം 29ന്

കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവന്നൂർ കാർഷിക എഞ്ചിനീയറിങ് കോളേജിൽ ഗസ്റ്റ് ലക്ചറർ (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഉദേ്യാഗാർഥികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ജനുവരി 29ന് രാവിലെ കോളേജിൽ നടക്കും. ആറ് മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾ www.kau.in, kcaet.kau.in ൽ ലഭിക്കും. ഫോൺ: 0494 2686214.

 

date