Skip to main content

പി ജി ഡി എം ഇ പി കോഴ്‌സ് അപേക്ഷാ തീയതി നീട്ടി

തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ്  മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അപേക്ഷാ തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി.  ഫെബ്രുവരി ഏഴിനു  ക്ലാസുകൾ ആരംഭിക്കും.  ബി ടെക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ  പാസായവർക്ക് അപേക്ഷിക്കാം.
വെന്റിലേഷൻ (ഹീറ്റ് മാനേജ്‌മെന്റ് & എയർ സർക്കുലേഷൻ - HVAC), ഇലക്ട്രിക്കൽ സിസ്റ്റം (പവർ ഗ്രിഡ് മുതൽ വിവിധ ഔട്ട്പുട്ടുകൾ വരെ), പ്ലംബിങ് (ജലവിതരണവും മലിനജലനിർമാർജനവും ഉൾപ്പെടെ), ഉപയോഗിക്കുന്ന വസ്തുക്കളുടെ ക്വാളിറ്റി പരിശോധന, പ്ലാനിങ് ക്വാളിറ്റി ഉറപ്പുവരുത്തൽ, ക്വാളിറ്റി ഹെൽത്ത് സേഫ്റ്റി എൻവയൺമെന്റ്, എന്നിങ്ങനെ ഈ മേഖലയിലെ എല്ലാ പ്രവർത്തനത്തിലും പ്രായോഗികപരിശീലനം നൽകുന്നതാണ് കോഴ്‌സ്.
ദേശീയനിലവാരമുള്ള പരിശീലനലാബുകൾ, അനുഭവസമ്പത്തുള്ള അധ്യാപകർ, ഇന്റേൺഷിപ് സൗകര്യം എന്നിവ കോഴ്‌സിന്റെ  പ്രത്യേകതകളാണ്.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് എംഇപി വർക്ഷോപ്പുകളുടെ  ക്രമീകരണം. വെബ്സൈറ്റ് വഴി അപേക്ഷിക്കാം:  www.iiic.ac.in. ഫോൺ: 8078980000
പി.എൻ.എക്സ്. 397/2022
 

date