Skip to main content

പള്ളിക്കല്‍ പഞ്ചായത്തില്‍ ആടുഗ്രാമം പദ്ധതിക്ക് തുടക്കമായി

പള്ളിക്കല്‍ പഞ്ചായത്തില്‍ ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ മാതൃകാ മൃഗസംരക്ഷണഗ്രാമം 2021 - 22 പദ്ധതിയുടെ ഭാഗമായാണ് ഇറച്ചി ഉത്പാദനവും, പാല്‍ ഉത്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇതു നടപ്പാക്കുന്നത്.  പള്ളിക്കല്‍ മൃഗാശുപത്രിയില്‍ പദ്ധതിയുടെ ഉദ്ഘാടനം  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 28 ഗുണഭോക്താക്കള്‍ക്ക് ആണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇരുപത് കുടുംബങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും എട്ട് കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരവും ആണ് ആടുകളെ നല്‍കിയത്.
യോഗത്തില്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ജെ. ഹരികുമാര്‍, അഡ്വ. ആര്യാ വിജയന്‍, ഡോ. ജ്യോതിഷ് ബാബു, എ.പി. സന്തോഷ്, പി.ബി. ബാബു, സിന്ധു ജയിംസ്, കെ.ജി. ജഗദീശന്‍, ആര്‍. രമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

date