Skip to main content

പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം: 18-30. പട്ടികജാതി-വർഗക്കാർക്ക് മൂന്നുവർഷം ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കും. യോഗ്യത:  മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും പാസായിരിക്കണം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി എട്ടിനകം ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2564995, 2565966.
 

date