Skip to main content

സ്പർശ് 2022- കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിൻ ജനുവരി 30 മുതൽ ഫെബ്രുവരി 14 വരെ

ജില്ലാ ലെപ്രസി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്പർശ് 2022 എന്ന പേരിൽ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 14 വരെ രണ്ടാഴ്‌ചക്കാലം നീണ്ടുനിൽക്കുന്ന പക്ഷാചരണ പരിപാടികളാണ് ഇതോടൊപ്പം സംഘടിപ്പിക്കുകയെന്ന് ജില്ലാ ലെപ്രസി ഓഫീസർ ധനേഷ് ഓൺലൈനായി ചേർന്ന യോഗത്തിൽ അറിയിച്ചു. 

ഈ ദിനങ്ങളിൽ വിവിധ പരിപാടികളിലൂടെ കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹത്തിന് ശരിയായ അറിവ് പകർന്നു നൽകുക,  തെറ്റിദ്ധാരണകൾ അകറ്റി കൃത്യമായ വിവിധൗഷധ ചികിത്സയിലൂടെ പരിപൂർണ്ണമായി ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം എന്ന ശുഭാപ്തി വിശ്വാസം രോഗബാധിതർക്കും, സമൂഹത്തിനും പകർന്ന് നൽകുക എന്നിവയാണ് ‘സ്പർശ്- 2022'ന്റെ ലക്ഷ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  പരിപാടികൾ പരമാവധി ഓൺലൈനായാണ്  സംഘടിപ്പിക്കുക.

തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്  യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ കെ കുട്ടപ്പൻ വിഷയം അവതരിപ്പിച്ചു. ജില്ലാ ലെപ്രസി ഓഫീസർ ധനേഷ്, ഡോ അശോകൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date